Tuesday, December 21, 2010

happy christmas and a new year

happy christmas and a happy new year

കൃഷി മലയാളം

അരുതേ...വയലുകളെ കൊല്ലരുതേ ....
പ്രിയ കൂട്ടുകാരെ ,
കേരളത്തിന്റെ
കാർഷിക സംസ്കാരത്തെക്കുറിച്ച് വളരെ അഭിമാനത്തോടെ മാത്റമേ നമുക്ക്  ഓർക്കാൻ കഴിയുകയുള്ളു .എന്നാൽ ഇന്നു നമ്മുടെ നാടി ന്റെ അവസ്ഥ എന്താണ് ? വയലുകളും ക്റുഷിയിടങ്ങളുമെല്ലാം യാതൊരു മടിയും കൂടാതെ മണ്ണിട്ട്‌ നികത്തി അവിടെ മണിമാളികകളും മറ്റും പണിയുകയാണ് .അരിക്കും പച്ചക്കറിക്കുമൊക്കെ നാം ഇന്ന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് .മണ്ണിലിറങ്ങി പണിയെടുക്കാൻ എല്ലാവർക്കും മടിയാണ് .ഒരുകാലത്ത്  നെല്‍കൃഷിക്ക് പേരുകേട്ട ഞങ്ങളുടെ ഗ്രാമം ഇന്ന് ചെങ്കല്‍ ക്വാറി കളുടെ നാടാണ് ലോറികള്‍ തലങ്ങും വിലങ്ങും പായുന്നു.മണ്ണുമാന്തി വയല്‍ മൂടുന്നു.ആരും അരുത് എന്ന് പറയുന്നില്ല .എന്താണ് ഇതിനൊരു പരിഹാരം ? ആരാണ് ഞങ്ങളെ സഹായിക്കുക ! നാളേയ്ക്കും
വേണ്ടുന്ന ഈ ഭൂമി ഇങ്ങനെ ശിപ്പിക്കാമോ? ഈ ഭൂമിയുടെ അവകാശികള്‍ നമ്മള്‍ മാത്രമല്ല  എന്ന് ആരുംഓർക്കാത്തതെന്താണ്  ?

Friday, November 26, 2010

nakshathrakkood: പെരുവിരല്‍ ചിത്രങ്ങള്‍ കൊണ്ടൊരു വിസ്മയപ്പുസ്തകം

nakshathrakkood: പെരുവിരല്‍ ചിത്രങ്ങള്‍ കൊണ്ടൊരു വിസ്മയപ്പുസ്തകം: "എന്റെ തങ്കു ,നിങ്ങളുടെ തങ്കി പെരുവിരല്‍ കൊണ്ടൊരു ചിത്രപ്പുസ്തകം .കൂട്ടുകാരെ ,ബാലസാഹിത്യ ഇൻസ്ററിററൂട്ടിന്റെ തന്കുതങ്കി കഥകള്‍നിങൾ തീര്‍ച്ചയാ..."

പെരുവിരല്‍ ചിത്രങ്ങള്‍ കൊണ്ടൊരു വിസ്മയപ്പുസ്തകം

എന്റെ തങ്കു ,നിങ്ങളുടെ തങ്കി
പെരുവിരല്‍ കൊണ്ടൊരു ചിത്രപ്പുസ്തകം .കൂട്ടുകാരെ ,ബാലസാഹിത്യ ഇൻസ്ററിററൂട്ടിന്റെ തന്കുതങ്കി കഥകള്‍നിങൾ തീര്‍ച്ചയായും വായിക്കണം .ഞാന്‍ അത് വായിച്ചു ,പിന്നെ അതുപോലെ ഞാന്‍ ഒരു കഥ ഉണ്ടാക്കി .മഴ വന്ന നാള്‍ കുട തേടി  എന്നാണ്  അതിന്റെ പേര് .

ഞാനുണ്ടാക്കിയ കഥാപുസ്തകം എങനെയുണ്ട് ?

ഇനി നിങ്ളും ഒരു പുസ്തകം ഉണ്ടാക്കൂ ....

Friday, November 19, 2010

യാത്രാവിവരണം

വയനാട്ടിലേക്കൊരു യാത്ര
ഞാനും അച്ഛനും അമ്മയും ഏട്ടനും കൂടി രാവിലെ അഞ്ചു മണിക്ക് വീട്ടില്‍ നിന്നിറങ്ങി .കാറിലായിരുന്നു യാത്ര .എട്ടുമ ണിയായപ്പോഴേക്കും ഞങ്ങള്‍ കോഴിക്കോട്ടെത്തി .കോഴിക്കോട്ടുനിന്നും വയനാട്ടിലേക്കുള്ള ബസ്സില്‍ കയറി .വയനാട്ടിലേക്കുള്ള യാത്ര വളരേ
രസകരമായിരുന്നു .എന്തെല്ലാം കാഴ്ചകള്‍ ! ഞാന്‍ ആദ്യമായാണ് ചുരം കാണുന്നത് .താമരശ്ശേരി അടിവാരത്തുനിന്നാണ് ചുരം തുടങ്ങുന്നത് .ഭീമാകാരനായ വയനാടന്‍ മലയെച്ചുറ്റി ഒരു പെരുംപാമ്പുപോലെ ചുരം ....ബസ്സ്‌ കയറ്റം കയറുകയാണ് .ഞാന്‍ ശ്വാസം പിടിച്ചിരുന്നു .താഴെയുള്ള വസ്ത്തുക്കളെല്ലാം ചെറുതായിചെരുതായി
വരികയാണ്.ഒരു വശത്ത് അഗാധമായകൊക്ക,മറുവശത്ത് മാനംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന വയനാടന്‍ മല ....
ഞങ്ങള്‍ ആ കൂറ്റന്‍ മലയുടെ മുകളിലേക്ക് കയറുകയാ
ണെന്നോ ത്ത്പ്പോള്‍ പേടി തോന്നി .
പതിനൊന്നു മണിക്ക് ഞങ്ങള്‍ കല്‍ പ്പ റ്റയിലെത്തി .ആദ്യം പോയത് പൂക്കോട് തടാകത്തി
ലേക്കായിരുന്നു .അവിടെ ഞങ്ങള്‍ ബോട്ടുയാത്ര നടത്തി .ഉച്ചഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ നേരെ പോയത് കുറുവാദ്വീപിലേക്കാണ്.അവിടത്തെ കാഴ്ചകള്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ് .

ചങ്ങാടത്തില്‍ ഞങ്ങള്‍ കുറുവാദ്വീപിലേക്ക് കയറി .മനോഹരമായ ആ ദ്വീപില്‍ ചുറ്റിനടന്നു നേരം പോയതറിഞ്ഞില്ല.എടക്കല്‍ഗുഹ,പഴശ്ശി സ്മാരകം തുടങ്ങിയ കാഴ്ചകള്‍ മറ്റൊരു യാത്ര യിലേക്ക് മാറ്റിവച്ചു ഞങ്ങള്‍ മനസ്സില്ലാമനസ്സോടെ വയനാടിനോട് റ്റാറ്റ പറഞ്ഞു ചുരമിറങ്ങി .

Tuesday, November 2, 2010

എന്റെ ചിത്രം

കൂട്ടുകാരെ, ഞാന്‍ വരച്ച ചിത്രം എങ്ങിനെ ഉണ്ട് ?Saturday, October 30, 2010

എന്റെ കവിത

കേരളം
എനിക്കുമുണ്ടൊരു നാട്
ചന്തമെഴുന്നൊരു നാട്
പച്ചപുതച്ചൊരു നാട്
പക്ഷികള്‍ പാടും നാട്
കേരളമെന്നൊരു നാട് 
Thursday, October 21, 2010

നക്ഷത്രക്കൂട്

ഹായ്  കൂട്ടുകാരെ  ഇത് ഞാന്‍ തന്നെ ആണ് കേട്ടോ ....അഭി ....അഭിനവ്മോഹന്‍ 

Monday, October 18, 2010

പുഴു വിശേഷംപുഴു വിശേഷം


 ഇന്ന്  സ്കൂളില്‍  ഒരു വിശേഷം  ഉണ്ടായിട്ടോ .... 


എന്താണെന്നോ?    സ്കൂളില്‍ മുഴുവനും  കരിമ്ബടപ്പുഴുവിന്റെ ആക്രമണം ......ക്ലാസ്സിലെ ചുവരിലും ബെഞ്ചിലും നിറയെ പുഴു... എല്ലാവരും ചൊറി ചി ലോ..... ചൊറി ....
ഞങ്ങള്‍ ബാഗും  കുടയുമൊക്കെ എടുത്തു പുറത്തേക്കോടി . കൂടെ മാഷും ..  സ്കൂളിലെ  കുട്ടികള്‍  മുഴുവനും പുറത്തേക്കോടി . ആകെ ബഹളം .
എല്ലാവരും ചൊറി ഞ്ഞു കൊണ്ടോടി .....ചാടികളിച്ചു.... നല്ല രസം .....കുറച്ചു കഴിഞ്ഞപ്പോള്‍  ഒരാള്‍ വന്നു .അയാളുടെ കയ്യില്‍ ഒരു മരുന്ന് കുറ്റിയും.
യാള്‍ പുഴുവിന് നേരെ മരുന്നടിച്ച്  വീശി . അതാ പുഴുക്കള്‍ ചത്തുവീഴുന്നു. അയാള്‍ ആര്‍ത്തുചിരിച്ചു . ക്ലാസ്സ് മുഴുവന്‍ പുഴുക്കളുടെ കളി ....
പാവം പുഴുക്കള്‍ .എല്ലാം ചത്ത്‌ പോയി .  ഏതായാലും സ്കൂള്‍ വിട്ടു . അങ്ങനെ ഒരു പാവം പുഴു കാരണം ഇന്ന് അവധിയായി . കുറെ കുട്ടികള്‍
ഉറക്കെ പറഞ്ഞു :  ഹൈ  ഇന്ന്  പുജ്ജ്  കാരണം അവധിയായി .......  പുജ്ജവധി .....പുജ്ജവധി ........ഇന്നലെ പൂജാ അവധി ..ഇന്ന്  പുജ്ജവധി .......

Friday, October 15, 2010

എന്റെ ഗ്രാമത്തിലൂടെ......


നാലുപാടും കുന്നുകളും നടുക്ക് വിശാലമായ പാടങ്ങളും കൈതോടുമൊക്കെയുള്ള മണ്ണ്ഴി പ്രകൃതി രമണീയമായ ഒരു സ്ഥലമാണ്‌ . ഞാന്‍ സ്കൂളിലേക്ക്  നടന്നാണ്  പോവുക .ഇടക്കൊരു
കൈതോടുണ്ട് .നിറയെ  പരലുകള്‍ തുള്ളിക്കളിക്കുന്ന തോട് .അതിനപ്പുറം പാടമാണ്.പാടത്തിന്റെ വരമ്പില്‍  നിറയെ വെള്ള കൊക്കുകള്‍  നിരന്നിരുപ്പുണ്ടാവും .അവയൊക്കെ  എന്റെ കൂട്ടുകാരാണ് . ഞങ്ങള്‍  എന്തെല്ലാം കാര്യങ്ങള്‍  പറയുമെന്നോ ? കാളിയമ്മയും കുറുമ്ബംമയും എല്ലാം പാടത്ത്‌ ഞാറു  നടുന്നുണ്ടാവും .അവര്‍  പാടുന്ന  ഒരു പാട്ട്  കേള്‍ക്കണോ ?.... ദാ കേട്ടോളു..........  തത്തമ്മേ  തെമ്മയിലെ ................നമ്മള്  തമ്മില്  കൊത്തണ്ട ......... നമ്മള് തമ്മില് കൊത്തിയാലോ........... ചുണ്ട് രണ്ടും      പൊന്നണിയും.
   ആന ദ വരുന്നു ......   ആന  ദ  വരുന്നു
   കില്ലോം  കിലുക്കോം  ചങ്ങലമേ ....        ആനനെ  മേക്കന്ന മേചിക്കൊലെവിടെ
ഇട്ടിച്ചങ്കര മേനോനെ ........
ഞാന്‍  പറയാം
കൂട്ടുകാരെ  ഞാന്‍ ഒരു  കാര്യം  പറയാം ട്ടോ .....
ഒരു ദിവസം  ഞാന്‍ സൈക്കിളില്‍  പോവുകയായിരുന്നു .പെട്ടെന്നാണ്  അത്  സംഭവിച്ചത് .റോഡില്‍  എന്റെ  മുന്നിലായി ഒരു  കിളിക്കുഞ്ഞു  വന്നു വീണു . പാവം അത്  ചത്തുപോയി  എന്നാണു  ഞാന്‍ കരുതിയത് . ഞാന്‍ അതിനെ  കൈയിലെടുത്തു വീട്ടിലേക്കു  കൊണ്ടുപോയി . പിറ്റേ ദിവസമായപ്പോഴേക്കും  അതിന്റെ അസുഖമെല്ലാം മാറി  ഉഷാറായി .ഞാന്‍  അതിനെ പറ ത്തിവിട്ടു . അത്  നന്ദിയോടെ  എന്നെ  നോക്കി  പറന്നു പോയി . 
 
തീവണ്ടി 
കൂ കൂ  തീവണ്ടി  പോകുന്നു .....
പാലത്തിന്‍  മേലെ പോകുന്നു
നീളമുള്ള  തീവണ്ടി  പോകുന്നു
പുഴയുടെ  മേലെ  പോകുന്നു
കൂ  കൂ  തീവണ്ടി  പോകുന്നു ....
നാടുകള്‍  കാണാന്‍ പോകുന്നു .....

നക്ഷത്രകൂട്

നക്ഷത്രകൂട്
 ഞാന്‍  അഭിനവ് .  നാലാം ക്ലാസ്സില്‍  പഠിക്കുന്നു